ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നീക്കം: വി.കെ. വിശ്വനാഥന്‍

Monday 14 November 2016 11:27 pm IST

കൊച്ചി: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരിമലയില്‍ കുടിവെള്ളം, ശൗചാലയം ഉള്‍പ്പെടെയുള്ള അതിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍പോലും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഇടതു സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടാക്കി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.കുപ്പിവെള്ളം നിരോധിച്ച സര്‍ക്കാര്‍ പകരം കുടിവെള്ളം ഒരുക്കാന്‍ തയ്യാറായിട്ടില്ല. അന്നദാനത്തിന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് പകരം സംവിധാനം ഒരുക്കുന്നില്ല. 5000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന മണ്ഡപം തീര്‍ത്ഥാടന കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന പറഞ്ഞ ബോര്‍ഡ് പണി പൂര്‍ത്തിയാക്കിയില്ല. 4.5 കോടി ഭക്തന്‍മാരെത്തുന്ന ശഭരിമലയിലെ യാതൊരു സൗകര്യവുമൊരുക്കാതെ വിവാദത്തില്‍ കെണ്ടുവരാനാണഅ ശ്രമിക്കുന്നത്. ഒരു മതത്തിനും ഇല്ലാത്ത ഗതിയാണ് ഹിന്ദു സമൂഹത്തിന്റേത്. ശബരിമലയുടെ പേരില്‍ നിരവധി അവലോകന യോഗങ്ങള്‍ നടന്നെങ്കിലും ഒരു ഹിന്ദു സംഘടനയേപ്പോലും പങ്കെടുപ്പിച്ചില്ല. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ.സുന്ദരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, കെ.പി.എം.എസ് ജില്ല പ്രസിഡന്റ് കെ.കെ.ഗോപാലന്‍, അയ്യങ്കാളി സാംസ്‌കാരിക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്‍, വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍ സുധാകരന്‍, ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ രമേഷ് കുമാര്‍ സ്വാഗതവും എ.ബി ബിജു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.