കോയമ്പത്തൂര്‍: പൊള്ളാച്ചിയില്‍ ഉടുമലൈ നഗറില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കൂത്തുപറമ്പ് ചന്ദ്രകാന്തത്തില്‍ രുക്മിണിയമ്മ, മകന് മനോജ്, മകളുടെ മകന് സിബിന് രാജ് എന്നിവരാണു മരിച്ചത്.
കൂത്തുപറമ്പ് ഗവണ്മെന്റ് ഹൈസ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ് രുക്മിണിയമ്മ. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അവധി ആഘോഷത്തിനു പോയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മതിലിലിടിച്ച് താഴെ പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: