ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച നടത്തി

Tuesday 15 November 2016 11:05 am IST

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. ഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. യുഎസ്-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ശ്രമങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്ന് ട്രംപിന്റെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ പുടിന്‍ അഭിനന്ദിക്കുകയും ചെയ്തു. റഷ്യയുമായി ശാശ്വതമായ ഒരു ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പുടിനോട് പറഞ്ഞു.വ്യാപാര, സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സിറിയയെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതെന്ന് മോസ്‌കോയിലെ ക്രംലിന്‍ കൊട്ടാരം ഓഫീസും അറിയിച്ചു. ഫോണിലൂടെയുള്ള ബന്ധം തുടരുമെന്നും അടുത്തുതന്നെ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും ക്രംലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് ആദ്യം ഫോണില്‍ ബന്ധപ്പെട്ടതെന്ന് സംബന്ധിച്ച വിവരം ക്രംലിന്‍ പുറത്തുവിട്ടിട്ടില്ല. യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തെ ശക്തി ചേരികളില്‍ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പുടിനുമായി അടുത്ത സൗഹൃദമാണ് ട്രംപിനുള്ളത്. ്ര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.