ന്യൂദല്‍ഹി: നോട്ട് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് സര്‍വകക്ഷിയോഗം ചേരും. നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നോട്ട് വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ പ്രതിപക്ഷത്തെക്കൂടി മുഖവിലയ്ക്കെടുത്ത് പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ രാവിലത്തെ ചോദ്യോത്തര വേള ഒഴിവാക്കിക്കൊണ്ട് നോട്ട് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്താനായി ധനമന്ത്രാലയവും ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എടിഎമ്മുകളില്‍ വയ്ക്കുന്നതിന് ചില സാങ്കേതിക തടസങ്ങളുണ്ട്. ഈ തടസങ്ങള്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസവും നടത്തിക്കൊണ്ടിരുന്നത്. ഇക്കാര്യം ധനമന്ത്രാലയം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: