എടിഎമ്മില്‍ ഇനി 20, 50 രൂപ നോട്ടുകളും

Tuesday 15 November 2016 12:07 pm IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ ഇനിമുതല്‍ 20, 50 രൂപ  നോട്ടുകള്‍ ലഭിക്കും. അടുത്തദിവസങ്ങളില്‍ തന്നെ ഈ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ഇടപാടുകാര്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. നിലവില്‍ ബാങ്കുകള്‍ വഴിയാണ് ഇത്തരം ചെറിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. ചെറുകിട അവശ്യ സാധനങ്ങള്‍ വാങ്ങുന്നയിടത്തും മറ്റും ഇത്തരം നോട്ടുകളാണ് ഉപയോഗിക്കുന്നത്. ഇവ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എടിഎമ്മില്‍ 20, 50 നോട്ടുകള്‍ നിറയ്ക്കാന്‍ ആലോചിച്ചത്. എടിഎം കൗണ്ടറുകളില്‍ ഇപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എടിഎമ്മില്‍ പണം തീരുകയാണ്. ഈ തിരക്ക് അല്‍പമൊന്നു കുറയുന്നതോടെ ഈ നോട്ടുകള്‍ കൂടി മെഷീനുകളില്‍ നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഒരു ബാങ്കിന്റെ എടിഎം കാര്‍ഡ് മറ്റു എടിഎമ്മുകളില്‍ ഉപയോഗിക്കുന്നതിന് ചുമത്തിയിരുന്ന സര്‍വ്വീസ് ചാര്‍ജ് എടുത്തുമാറ്റാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കി.ഡിസംബര്‍  30 വരെയുള്ള സമയത്തേക്കാണ്  സര്‍വ്വീസ് ചാര്‍ജ് എടുത്തുമാറ്റിയിരിക്കുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.