കാസര്‍കോട്: കേരള ഗ്രാമീണ ബാങ്കിന്റെ സഞ്ചരിക്കുന്ന എടിഎം കൗണ്ടര്‍ കാര്സര്കോട്ടുകാര്ക്ക് ഏറെ ആശ്വാസമാകുന്നു. എടിഎം കൗണ്ടറുകള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ എടിഎം കൗണ്ടറിന്റെ സേവനം.
ബാങ്കിന്റെ സേവനം ഗ്രാമങ്ങളില്‍ എത്തിച്ച് ഇടപാടുകാരെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന എടിഎം കൗണ്ടറിന് ആറ് മാസം മുമ്പ് കേരള ഗ്രാമീണ്‍ ബാങ്ക് തുടക്കമിട്ടത്. നോട്ട് പ്രതിസന്ധിയുടെ പുതിയ സാഹചര്യത്തില്‍ ഈ സംവിധാനം ഗ്രാമീണര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു.
നൂറ് രൂപയുടെ രണ്ട് ലക്ഷം രൂപയാണ് ഒരു സമയം ഈ എടിഎമ്മില്‍ നിറയ്ക്കാന്‍ കഴിയുന്നത്. പണം തീരുന്ന മുറയ്ക്ക് കൂടുതല്‍ പണം എത്തിച്ച് നിറയ്ക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ സഞ്ചരിക്കുന്ന എടിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: