മെഡിട്രിനയില്‍ ശിശുദിനം ആഘോഷിച്ചു

Tuesday 15 November 2016 3:05 pm IST

കൊല്ലം: അയത്തില്‍ മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിക്കോട് എംഇഎ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍. എല്‍കെജി വിദ്യാര്‍ത്ഥികള്‍ക്കായി പെയ്ന്റിംഗ് മത്സരം, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരവും നടന്നു. കുട്ടികളുടെ ആരോഗ്യവും ദിനചര്യയയും എന്ന വിഷയത്തെക്കുറിച്ച് ഡോ.ആതിരആനന്ദ് ക്ലാസ്സെടുത്തു. പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി മനഃശാസ്ത്ര പഠന ക്ലാസും കൗണ്‍സിലിംഗും നടത്തി. മെഡിട്രീന ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിംന ക്ലാസ്സെടുത്തു. നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളും ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. മെഡിട്രീന ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടേഴ്‌സ് അംഗങ്ങള്‍ ഫഹദ് നാജിബ്, അനാര്‍ക്കലി ഷെഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.