ഓറഞ്ച് ജെല്ലി

Tuesday 15 November 2016 7:10 pm IST

ചേരുവകള്‍ ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് രണ്ട് ഓറഞ്ചിന്റെ ഓറഞ്ച് നീര്-550 എംഎല്‍ പൊടിച്ച പഞ്ചസാര-115 ഗ്രാം ജലാറ്റിന്‍ പൗഡര്‍-115 ഗ്രാം വെള്ളം- മൂന്ന് ടീ. സ്പൂണ്‍ തയ്യാറാക്കുന്ന വിധം ഒരു സോസ് പാനില്‍ 150 എംഎല്‍ ഓറഞ്ചുനീരും രണ്ട് ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തതും എടുത്ത് അടുപ്പത്ത് വയ്ക്കുക. പഞ്ചസാരയിട്ട് അലിയിക്കുക. ശേഷം വാങ്ങി വയ്ക്കുക. 15 മിനിട്ടിന് ശേഷം ഒരു മസ്ലിന്‍ തുണിയിലൂടെ ഇതരിച്ച് മറ്റൊരു പാത്രത്തില്‍ ശേഖരിക്കുക. മിച്ചമുള്ള ഓറഞ്ചുനീര് ഇതില്‍ ചേര്‍ക്കുക. ഒരു കപ്പില്‍ പൊടി രൂപത്തിലുള്ള ജലാറ്റിന്‍ ഇട്ട് 3 ടേ.സ്പൂണ്‍ വെള്ളമൊഴിച്ച് 1-2 മിനിട്ട് വച്ച് സ്‌പോഞ്ച് രൂപത്തിലാക്കുക. ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് അതിലേക്ക് ഈ കപ്പ് വച്ച് 2-3 മിനിട്ട് ചൂടാക്കുക. ജലാറ്റിന്‍ അലിഞ്ഞിരിക്കും. ഇത് വാങ്ങി ആറാന്‍ വയ്ക്കുക. ഇനി ഇത് ഫ്രൂട്ട് ജ്യൂസിലേക്ക് ചേര്‍ക്കുക. നന്നായിളക്കുക. സെറ്റാകും വരെ ഫ്രിഡ്ജില്‍ വയ്ക്കുക. പിന്നീട് വിളമ്പുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.