ആലപ്പുഴ: ജില്ലയില്‍ വരള്‍ച്ച കാലയളവില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കും. ഇത് ഘടിപ്പിക്കാനും നിരീക്ഷിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാസവാടക നിരക്കില്‍ പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചിട്ടുണ്ട്. ഒരു വാഹനത്തില്‍ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിനും ആയതിന്റെ പ്രിന്റ് എടുത്ത് തരുന്നതിനുമുള്ള വാടകയാണ് സ്ഥാപനങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ദര്‍ഘാസുകള്‍ നവംബര്‍ 21ന് രാവിലെ 11ന മുമ്പായി ജില്ലാ കളക്ടര്‍ ആന്‍ഡ് ചെയര്മാന്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ആലപ്പുഴ എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറന്ന് തുടര്‍നടപടിയെടുക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടാം. വിശദവിവരത്തിന് ഫോണ്‍: 0477 2551676.
പ്രതികരിക്കാൻ ഇവിടെ എഴുതുക: