തൊടുപുഴ: നഗരത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കുട്ടമ്പുഴ കോതായിക്കുന്നേല്‍ പ്രിജോ (27), കാരിക്കോട് ചെരുപ്പുറത്ത് സുഹാസ് (37) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. കാഞ്ഞിരമറ്റം സ്വദേശിയുടെ ബൈക്കാണ് തിങ്കളാഴ്ച രാത്രി നഗരത്തില്‍ നിന്നും കാണാതായത്. പ്രതികള്‍ ബൈക്ക് മോഷ്ടിക്കുന്നത് കണ്ട ബൈക്കുടമ പിന്നാലെ പാഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതികള്‍ മങ്ങാട്ടുകവലയില്‍ ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഇന്നലെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: