കട്ടപ്പന: നഗരസഭ ഓഫീസ് മന്ദിരം ഉദ്ഘാടനം 18ന് നടക്കും. രാവിലെ 9 മണിക്ക് നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തദ്ദേശ സ്വയരംഭരണ വകുപ്പ് മന്ത്രി കെ.റ്റി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് അമര്‍ ജവാന് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിക്കും.
നഗരസഭ ചെയര്മാന് ജോണി കുളംപള്ളി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി കെ.റ്റി ജലീല്‍ നഗരസഭാ ഓഫീസിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രഖ്യാപനം നടത്തും. പി.ജെ ജോസഫ് എംഎല്‍എ മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. റോഷി അഗസ്റ്റ്യന്‍ എംഎല്‍എ നഗരസഭാ ജനസേവനകേന്ദ്രത്തിന്റെയും, എം.എം. മണി എം.എല്‍.എ കോണ്‍ഫറന്‍സ് ഹാളിന്റെയും, ഇ.എസ് ബിജിമോള്‍ എം.എല്‍.എ മരാമത്ത് വിഭാഗത്തിന്റെയും, എസ് ഹരികിഷോര്‍ കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. എസ് രാജേന്ദ്രന് എംഎല്‍എ പൗരാവകാശ രേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആരോഗ്യ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് ജോസഫ് എക്സ് എംഎല്‍എ സുവനീര്‍ പ്രകാശനം നടത്തും. എക്സ്.എംഎല്‍എ അഡ്വ ഇ.എം ആഗസ്തി പ്രതിഭകളെ ആദരിക്കും.
തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, നഗരകാര്യ ഡയറക്ടര്‍ ഡോ. വാസുകി, ജില്ലാ കളക്ടര്‍ ജി.ആര് ഗോകുല്‍, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.കെ ബല്‍രാജ്, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍. ബാബു, കെ.യു ആര് ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍ എല്‍ രാജീവ്, എല്‍ എസ്.ജി.ഡി ചീഫ് എഞ്ചിനീയര്‍ പി.ആര് സജികുമാര്‍, ബി.ജെ.പി ജില്ലാപ്രസിഡന്റ് ബിനു ജെ കൈമള്‍, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബിജു മാധവന്, ഡിസിസി പ്രസിഡന്റ് റോയി കെപൗലോസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, ഐയുഎംഎല്‍ ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍, കട്ടപ്പന നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോയി വെട്ടിക്കുഴി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ഗോപിനാഥ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോമസ് മൈക്കിള്‍, പൊതുമാരമാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എമിലി ചാക്കോ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ മനോജ് എം തോമസ്, കൗണ്‍സിലര്‍ സി.കെ മോഹനന്, നിര്‍മിതി കേന്ദ്ര റീജിയണല്‍ എഞ്ചിനീയര്‍ സിനി റ്റി.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യു ജോര്‍ജ്, ആനിയമ്മ ജോസഫ്, എ.എല്‍ ബാബു, സജിമോന്‍ ടൈറ്റസ്, വിജയമ്മ കൃഷ്ണന്‍കുട്ടി, ജാന്‍സി റെജി, എസ്.റ്റി അഗസ്റ്റ്യന്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.കെ തോമസ്, തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: