സേട്ടിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യന്‍

Tuesday 15 November 2016 9:22 pm IST

സിദ്ധരാമയ്യ

ബെംഗളൂരു: പൊതുപരിപാടിയില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടിരുന്ന കര്‍ണാടക മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവേളയില്‍ മന്ത്രി തന്‍വീര്‍ സേട്ട് അശ്ലീല വീഡിയോ കണ്ടിരുന്നത് ഏറെ വിവാദമായിരുന്നു. മന്ത്രിയെ ഉടനെ നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്.

ആരോപണം സംബന്ധിച്ച് മന്ത്രി വിശദീകരണം നല്‍കിയിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതൊരു ക്രിമനല്‍ കുറ്റമൊന്നുമല്ല. ഇത് സംബന്ധിച്ച് സിഐഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.