ഓട്ടോ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Tuesday 15 November 2016 9:29 pm IST

ആലപ്പുഴ: ഓട്ടോറിക്ഷകള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക. ഇന്‍ഷുറന്‍സ് പ്രീമിയം, ടാക്‌സ് വര്‍ദ്ധനവ് ഒഴിവാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പീഡനം അവസാനിപ്പിക്കുക, ആലപ്പുഴ നഗരത്തില്‍ മോട്ടോര്‍ ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷാ തൊഴിലാളികളെ സര്‍ക്കാര്‍ നിരന്തരമായി അവഗണിക്കുകയാണെന്നും ഇവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനു പകരം നിരന്തരം പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, അമ്പലപ്പുഴ മേഖലാ സെക്രട്ടറി പി. യശോധരന്‍ എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കാവാലം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ നന്ദി പറഞ്ഞു. അഭിലാഷ് ബേര്‍ളി, ശ്രീനിവാസ് കാവാലം, ഷാജി തോട്ടപ്പള്ളി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.