ആലപ്പുഴ: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ വ്രതാനുഷ്ഠാനങ്ങളും അന്നദാനവും ഇന്ന് ആരംഭിക്കും. 51 ദിവസത്തെ അന്നദാനം ശ്രീകൃഷ്ണക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ ഉച്ചയ്ക്കും വൈകിട്ടും നടക്കും. ക്ഷേത്രം സന്നിധിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കും. ദേവസ്വത്തില്‍ നിന്നു രസീതുവാങ്ങി വരുന്നവര്‍ക്കു കെട്ടുനിറയ്ക്കാനുള്ള സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സംഘത്തിന്റെ ആഴിപൂജയ്ക്കു 19ന് മുഹമ്മ ചീരപ്പന്‍ചിറയില്‍ തുടക്കമാകും. 26ന് ആലപ്പുഴ പഴവീട് ദേവീക്ഷേത്രം, 30ന് അമ്പലപ്പുഴ പനങ്ങാട് ദേവീക്ഷേത്രം, ഡിസംബര്‍ മൂന്നിന് കടക്കരപ്പള്ളി ശാസ്താക്ഷേത്രം, ഒന്‍പതിന് പുതുക്കുളങ്ങര ദേവീക്ഷേത്രം. 10ന് മല്ലിശ്ശേരി മഹാദേവ ക്ഷേത്രം, 11ന് കോമന കാമേഴത്ത് ഭവനം, 13ന് പള്ളിക്കാവ് ക്ഷേത്രം, 14ന് നീര്‍ക്കുന്നം തേവരുനട ക്ഷേത്രം, 17ന് പ്ലാക്കുടി ധര്‍മ്മശാസ്താക്ഷേത്രം, 18ന് തിരുവനന്തപുരം കുതിരക്കുളം, 20ന് പനയന്നാര്‍കാവ് ക്ഷേത്രം, 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, 23ന് കായിപ്പള്ളി ക്ഷേത്രം, 24ന് കോവില്‍പറമ്പില്‍ ക്ഷേത്രം, 25ന് കാഞ്ഞൂര്‍മഠം ക്ഷേത്രം എന്നിവിടങ്ങളിലാകും ആഴിപൂജകള്‍.
ജനുവരി ആറിനു സംഘത്തിന്റെ ശബരിമലതീര്‍ഥാടനം ആരംഭിക്കും. ജനുവരി ഒന്‍പതിന് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ആഴിപൂജയ്ക്കു ശേഷം സംഘം എരുമേലി പേട്ടതുളളലിനു പോകും. 11ന് പ്രസിദ്ധമായ പേട്ടതുള്ളല്‍ നടക്കും. 13ന് പമ്പസദ്യയും നടത്തി മകരവിളക്കു ദര്‍ശനത്തിനു മലകയറും. 14ന് മകരവിളക്കിനു ശേഷം നെയ്യഭിഷേകവും മഹാനിവേദ്യവും നടത്തും. 15ന് സന്നിധാനത്തു ശീവേലി എഴുന്നള്ളത്തിനും കര്‍പ്പൂരാഴിക്കും ശേഷം സംഘം മലയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: