ഗാന്ധിനഗര്‍: മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരെ സഹായിക്കുന്നതിനും അപകടങ്ങളില്‍പ്പെടുന്നവരെ ശുശ്രൂഷിക്കുന്നതിനും സേവാഭാരതി കോട്ടയം മെഡിക്കല്‍ കോളേജില്‍ സേവാകേന്ദ്രം തുറന്നു.
സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കോട്ടയം ആര്‍ഡിഒ കെ.രാമദാസ് നിര്‍വ്വഹിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരെ സഹായിക്കുന്നതിന് സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അയ്യപ്പ ഭക്തന്മാര് ഈ മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് എത്തിച്ചേരുമ്പോള്‍ അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനം ആശുപത്രി അധികൃതര്‍ക്കും അയ്യപ്പഭക്തര്ക്കുമെല്ലാം ആശ്വാസപ്രദമാണെന്ന് അദ്ദേഹംപറഞ്ഞു. നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍ വാളണ്ടിയര്‍ ബാഡ്ജ് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, ആര്‍എസ്എസ് സംഘടനാ പ്രതിനിധി അഡ്വ.ശങ്കര്‍റാം, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.രാജു ജോര്‍ജ്ജ്, ആര്‍എംഒ ഡോ. ആര്.പി.രഞ്ജിന്, നേഴ്സിംഗ് സൂപ്രണ്ട് ഭാര്‍ഗവി, സേവാഭാരതി വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി.ബാലകൃഷ്ണന്, സെക്രട്ടറി എ.വി.ശങ്കരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: