കോട്ടയം: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ നിന്ന് പമ്പ, എരുമേലി സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. വിവിധ ഡിപ്പോകളില്‍നിന്ന് 25 ബസുകളാണ് കോട്ടയം ഡിപ്പോയിലേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് 16 ബസ്സുകള്‍ ഡിപ്പോയില്‍ എത്തിച്ചേര്‍ന്നു. കോട്ടയം ഡിപ്പോയ്ക്കു പുറമെ റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് സ്പെഷല്‍ ബസുകള്‍ ഓടിക്കും. ജനുവരിയില്‍ നട അടയ്ക്കുന്നതു വരെ സര്‍വീസ് തുടരും. ബസ് ടിക്കറ്റുകളുടെ നിരക്കില്‍ മാറ്റമില്ല. തീര്‍ഥാടകര്‍ക്കു പുറമെ മറ്റു യാത്രക്കാര്‍ക്കും ഇതില്‍ യാത്ര അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: