ദേശീയ മാധ്യമ ദിനാചരണം സെമിനാര്‍ ഇന്ന്

Tuesday 15 November 2016 9:56 pm IST

കോട്ടയം: കേരള മീഡിയ അക്കാദമിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ഇന്ന് സെമിനാര്‍ നടത്തും. പ്രസ്‌ക്ലബ് ഹാളില്‍ രാവിലെ 11.30ന് 'മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും' എന്ന വിഷയത്തിലാണ് സെമിനാര്‍. ഉദ്ഘാടനവും വിഷയാവതരണവും ജസ്റ്റീസ് കെ.ടി.തോമസ് നിര്‍വ്വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. എസ്.മനോജ്(പ്രസിഡന്റ്, പ്രസ് ക്ലബ്), കെ.ജെ.തോമസ്(ജനറല്‍ മാനേജര്‍, ദേശാഭിമാനി), സെര്‍ജി ആന്റണി(മുന്‍ ചെയര്‍മാന്‍, മീഡിയ അക്കാദമി), കെ.ഡി.ഹരികുമാര്‍(സംസ്ഥാന സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍), ഷാലു മാത്യു(സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്), തേക്കിന്‍കാട് ജോസഫ്(ഡയറക്ടര്‍, ജേര്‍ണലിസം സ്‌കൂള്‍, പ്രസ് ക്ലബ്), കെ.ജി.സന്തോഷ്(സെക്രട്ടറി, മീഡിയ അക്കാദമി)എന്നിവര്‍ സംസാരിക്കും. ജേര്‍ണലിസം സ്‌കൂളിലെ റാങ്ക് ജേതാവിനുള്ള കെ.എ.പണിക്കര്‍ സ്മാരക അവാര്‍ഡുദാനം കെ.ജെ.തോമസ് നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.