എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തലവന്‍ കേരളം സന്ദര്‍ശിക്കുന്നു

Tuesday 15 November 2016 10:01 pm IST

കോട്ടയം: എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ആബൂനാ മത്തിയാസ് സംസ്ഥാന അതിഥിയായി എത്തുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ക്ഷണപ്രകാരം എത്തുന്ന പാത്രീയര്‍ക്കീസ് ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 19 മുതല്‍ 25 വരെയാണ് അദ്ദേഹം കേരളത്തില്‍ ഉണ്ടാകുക. 19 ന് രാവിലെ 11.30 ന് കൊച്ചി വിമാനത്താവളത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധിസംഘം എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെയും സംഘത്തെയും സ്വീകരിക്കും. 20ന് ഉച്ചയ്ക്ക് 12ന് പഴഞ്ഞിയില്‍ സ്വീകരണത്തില്‍ പങ്കെടുക്കും. വൈകുന്നേരം 4ന് കുന്നംകുളം മെഡിക്കല്‍ മിഷന്‍ മൈതാനിയില്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റെ ചരമ ദ്വിശതാബ്ദി ആഘോഷ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാത്രിയര്‍ക്കീസ് ബാവാ മുഖ്യാതിഥി പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.