വിഭിന്ന കാഴ്ചകള്‍ തേടി അവരെത്തി

Tuesday 15 November 2016 11:31 pm IST

കൈത്താങ്ങ്: യുദ്ധക്കപ്പലായ ഐഎന്‍എസ് സുനയന സന്ദര്‍ശിക്കാനെത്തിയ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ കപ്പലിലേക്ക് കൊണ്ടുവരുന്ന നാവികന്‍ – ജന്മഭൂമി

കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കപ്പലുകളില്‍ സന്ദര്‍ശന സൗകര്യമൊരുക്കി നാവികസേന. നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. ഭാരത നാവികസേനയുടെ യുദ്ധക്കപ്പലുകളായ സത്‌ലജ്, സുനയന എന്നിവയിലായിരുന്നു പ്രവേശനം.

കപ്പലുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാവികസേനാ ഉദ്യോഗസ്ഥരുടെ വിശദീകരണത്തില്‍ മനം നിറഞ്ഞാണവര്‍ മടങ്ങിയത്. ജീവിതത്തില്‍ കൈത്താങ്ങില്ലാത്തവരെ കപ്പലിലേക്ക് നാവികര്‍ കൈപിടിച്ച് കയറ്റി. നടന്ന് കയറാന്‍ കഴിയാത്തവരെ എടുത്ത് കയറ്റി. കപ്പലുകളേക്കുറിച്ചും, നാവികസേനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചപ്പോള്‍ അത്ഭുതത്തോടെ അവര്‍ കേട്ടിരുന്നു. പിന്നീട് അവരെ കപ്പലിനുള്ളിലേക്ക് കൊണ്ടുപോയി.

നാവികസേന ദിനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി കപ്പലുകള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഡോണ്‍ബോസ്‌കോയിലെ കുട്ടികളും, വാത്സല്ല്യഭവനിലെ അന്തേവാസികളുമടക്കം 160ഓളം പേര്‍ കപ്പലുകള്‍ കാണാന്‍ എത്തിയത്. അവര്‍ക്കായി സംഗീതവിരുന്നും ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.