ന്യൂദല്‍ഹി: ടാറ്റാ സണ്‍സിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രത്തന്‍ ടാറ്റ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.
കൂടിക്കാഴ്ച സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ടാറ്റ കൂടിക്കാഴ്ച നടത്തിയിരുന്നു. പുറത്താക്കപ്പെട്ട ചെയര്മാന് സൈറസ് മിസ്ട്രിയും പ്രധാനമന്ത്രിയെയും ധനമന്ത്രിയയെയും കഴിഞ്ഞദിവസം കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: