തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് നടി രേഖ മോഹനെ ഫ്ളാറ്റിനകത്ത് മരിച്ചനിലയില്‍ കണ്ടത്.
ആത്മഹത്യയാണോയെന്ന് സംശയിച്ചിരുന്നു. പരിശോധനാ ഫലം വരുന്നതിനുമുന്‍പെ പോലീസ്സിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. ഇതിലാണ് മരണകാരണം ഹൃദയാഘാതമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.അഞ്ച് ദിവസം മുന്‍പാണ് രേഖയുടെ ഭര്‍ത്താവ് മോഹന്‍ മലേഷ്യയിലേക്ക് പോയത്.
ഭര്‍ത്താവ് ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലാതായപ്പോള്‍ ഇവരുടെ ഡ്രൈവറെ വിളിച്ച് വിവരം പറയുകയായിരുന്നു. ഇവര്‍ക്ക് മക്കളില്ല. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: