പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ഈ മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പെരുനാട് കൂനങ്കര ശബരീശരണാശ്രമത്തില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി മാതാജി ജ്ഞാനാംബ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അന്നദാനം ശബരിമല മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി എം.ഇ.മനുനമ്പൂതിരിയും സന്നിഹിതനായിരുന്നു. ശബരീശരണാശ്രമം ട്രസ്റ്റി കരിങ്കുന്നം രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു.
ശബരീശരണാശ്രമം ട്രസ്റ്റ് സെക്രട്ടറിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്, പന്തളം രാജപ്രതിനിധി ശശികുമാരവര്‍മ്മ, ശബരിശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റ് വി.കെ.വിശ്വനാഥന്, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ട്രഷറര്‍ വി.പി.മന്മഥന്നായര്, അയ്യപ്പസേവാസമാജം കര്‍ണാടക പ്രസിഡന്റ് ടി.വി.ചന്ദ്രശേഖരന്, പെരുനാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ബീന സജി, വാര്‍ഡ് അംഗം മോഹനന്, തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂര്‍, തൃപ്രയാര്‍, പന്തളം, ചെങ്ങന്നൂര്‍, കൊട്ടാരക്കാര, എരുമേലി, കൊടുങ്ങല്ലൂര്‍, ശബരിമല തുടങ്ങി സംസ്ഥാനത്ത് 75 കേന്ദ്രങ്ങളില്‍ അയ്യപ്പ സേവാസമാജം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: