അയ്യനെ കാണാന്‍ വന്‍ തിരക്ക്

Wednesday 16 November 2016 10:16 am IST

ശബരിമല: വൃശ്ചിക പുലരിയില്‍ അയ്യനെ ദര്‍ശിക്കുവാന്‍ വന്‍ തിരക്ക്. പുലര്‍ച്ചെ മൂന്ന് മണിക്ക് പുതിയ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്നതോടെ മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുരക്ഷ. തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ നിരീക്ഷണത്തിനുമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാണ്ടാകാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.  പോലീസിന്റെ വിന്യാസം ഇത്തവണ അഞ്ചു ഘട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. പോലീസുകാരുടെ എണ്ണവും കൂട്ടി. 35000ത്തിവധികം കേരള പോലീസിനെ കൂടാതെ അയല്‍ സംസ്ഥാന പോലീസുകാരും കേന്ദ്രസേനാംഗങ്ങളും എത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് വിവരങ്ങള്‍ അറിയാനായി പ്രത്യേക സംവിധാനം പോലീസ് ഒരുക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള വലിയ സ്‌കാനറുകള്‍ വാങ്ങാനുള്ള ചര്‍ച്ചകളുണ്ടായിരുന്നുവെങ്കിലും വന്‍ സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിലുള്ള മാലന്യനിര്‍മ്മര്‍ജ്ജന പരിപാടിയായ പുണ്യം പുങ്കാവനം പദ്ധതി ഈ വര്‍ഷവും നപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. വഴിപാട് പ്രസാദങ്ങള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കാര്യം ആര്‍ബിഐയുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ അറിയിച്ചു. പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.