സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം: പുഞ്ചക്കരി സുരേന്ദ്രന്‍

Wednesday 16 November 2016 10:42 am IST

കരുനാഗപ്പള്ളി: ഇടത് സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കൊപ്പമാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന നിര്‍ണായക തീരുമാനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം ചങ്ങന്‍കുളങ്ങര എസ്ആര്‍വി യുപിഎസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ല. ബാങ്ക് ഉദ്യോഗസ്ഥരായ സഖാക്കന്മാര്‍ സംസ്ഥാനസമ്മേളനം കൊണ്ടാടിയാണ് ജനങ്ങളെ ദ്രോഹിച്ചത്. രാജ്യവിരുദ്ധസമീപനമാണ് ഈ വിഷയത്തില്‍ അവര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒബിസിമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, മഹിളാമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ലതമോഹന്‍, ബിജെപി സംസ്ഥാന സമിതി അംഗം ഉത്തമന്‍ ഉണ്ണൂലേത്ത് നിയോജക മണ്ഡലം പ്രസിഡന്റ് എ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ അഡ്വ.ജി. ഗോപകുമാര്‍, ആയൂര്‍ മുരളി, അഡ്വ.എന്‍. ചന്ദ്രമോഹന്‍ തുടങ്ങിയവരും ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ വരവിള, ജനറല്‍ സെക്രട്ടറി ശരത്ത്, നേതാക്കളായ അഡ്വ. അജയകുമാര്‍, ബി. ശശി, സജീവന്‍, ജയകുമാരി എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.