ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് പ്രതിസന്ധിയില്‍ പ്രതിപക്ഷം സഹകരിക്കണം. രാജ്യത്തെ നികുതി ഘടനയില്‍ സമഗ്ര മാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പ്രതിപക്ഷം.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതിക്ക് നിവേദനം നല്‍കാനും തൃണമൂല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കോണ്‍ഗ്രസും ഇടതുപക്ഷവും വിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: