ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരന്മാരും തമ്മില്‍ നടക്കുന്ന വെടിവയ്പില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ പോലീസുകാരന് കൊല്ലപ്പെട്ടു.
സലോറ സോപ്പൂരിലെ മാര്വാള് വനമേഖലയിലാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. ആര്‍എസ് പുരയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും വെടിയ്പ്പുണ്ടായത്.
ജമ്മുവിലെ ഷോപ്പിയാനില്‍ നവംബര്‍ 7ന് നടന്ന ശക്തമായ വെടിവയ്പില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: