കെഎസ്ആര്‍ടിസി ഡിപ്പോ കേന്ദ്രീകരിച്ച് 500, 1000 നോട്ടുകള്‍ മാറുന്നു

Wednesday 16 November 2016 6:53 pm IST

മാനന്തവാടി : കള്ളപ്പണം തടയാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000, രൂപയുടെ നോട്ടുകള്‍ മാനന്തവാടി ഡിപ്പോ കേന്ദ്രീകരിച്ച് ചില ജീവനക്കാരും കച്ചവടക്കാരും മാറ്റിയെടുക്കുന്നതായി വ്യാപക പരാതി. നോട്ടിന് നിരോധനം വന്ന ഉടന്‍ തന്നെ ഇങ്ങനെ ഒന്നര ലക്ഷത്തോളം രൂപ ഒന്നിച്ചുമാറ്റിയെടുത്തിരുന്നു. ദൈനംദിനം ആയിരകണക്കിന് രൂപ ചില കച്ചവടക്കാരും മാറ്റിയെടുക്കുന്നു. ബസ്സിലെ യാത്രകാര്‍ക്ക് ചില്ലറ മടക്കി നല്‍കാനില്ലെന്നു പറയുമ്പോഴും ഇങ്ങനെ ആയിരകണക്കിന് രൂപയാണ് ചില്ലറ ആയി പുറത്തേക്ക് പോകുന്നത്. കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് ബാക്കി നല്‍കാന്‍കഴിയാതെ വിഷമിക്കുമ്പോഴാണ് വരുമാനമായി ലഭിച്ച ചില്ലറ നോട്ടുകള്‍ കള്ളപ്പണക്കാരെ സഹായിക്കാനായി കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ മുതിരുന്നത്. സാമ്പത്തിക നഷ്ടമെന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന കെഎസ്ആര്‍ടിസി കള്ളപ്പണക്കാരെ സഹായിക്കുന്നത് എന്തിനാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നാണ് ജനങ്ങള്‍ പറ യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.