ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കേസില്‍ കക്ഷിചേരും

Wednesday 16 November 2016 8:37 pm IST

ഭാരതീയ മത്സ്യത്തൊഴിലാളി സംഘ് ജനറല്‍ സെക്രട്ടറി ഉദയഘോഷ് തോട്ടപ്പള്ളി ഹാര്‍ ബര്‍
സന്ദര്‍ശിക്കുന്നു

ആലപ്പുഴ: അശാസ്ത്രീയമായ തുറമുഖ നിര്‍മ്മാണവും തുടര്‍ന്നുള്ള മണല്‍ ഖനനവുമാണ് തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലെ കടല്‍ക്ഷോഭത്തിനു കാരണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്. 130ഓളം തീരവാസികളുടെ വീടുകള്‍ നിലംപൊത്തി. അവരിപ്പോഴും അഭയാര്‍ത്ഥികളായി വിവിധ ക്യാമ്പുകളില്‍ ദുരിതംപേറി കഴിയുകയാണ്. പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായ തോട്ടപ്പള്ളിയില്‍ മണല്‍ ഖനനം നടത്തുന്നതിനുമുമ്പായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണം. ഇതിനുശേഷം മാത്രമേ തോട്ടപ്പള്ളിയില്‍ മണല്‍ ഖനനം നടത്തുന്നതിനെപ്പറ്റി ആലോചിക്കാവുയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടപ്പള്ളി തുറമുഖത്തെ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കക്ഷി ചേരാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസ്, അമ്പലപ്പുഴ താലൂക്ക് കണ്‍വീനര്‍ വിനു, കാര്‍ത്തികപ്പള്ളി താലൂക്ക് കണ്‍വീനര്‍ സജീവന്‍ ശാന്തി, ഡി. ഭുവനേശ്വരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തൊടൊപ്പം തുറമുഖം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.