ബസ്സുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്

Wednesday 16 November 2016 8:37 pm IST

കായംകുളം: നിര്‍ത്തിയിട്ടിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസിനു പിന്നില്‍ സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ മുക്കട ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ രാധിക(56), മുരളീധരന്‍(51), ഇരട്ടക്കുളങ്ങര സ്വദേശിനി ഗോപിക(25), തിരുവനന്തപുരം സ്വദേശികളായ നാരായണന്‍നായര്‍(71), ബിന്ദു(33), എറണാകുളം സ്വദേശികളായ മോഹനന്‍(43), കോയാ(52), ഷാജിദ(46), കായംകുളം സ്വദേശി മിന്‍ഷാ(26), തൃക്കുന്നപ്പുഴ സ്വദേശിനി മിനി(36), മാള സ്വദേശികളായ വര്‍ക്ഷീസ്(60), കൊച്ചുത്രേസ്യാ(55), ആന്‍സി(21),എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊച്ചുത്രേസ്യയെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം താലൂക്കാശുപത്രിയിലും പ്രവേശിച്ചു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് യാത്രക്കാരെ ഇറക്കുന്നതിന് മുക്കട ജംഗ്ഷനില്‍ നിര്‍ത്തിയപ്പോള്‍ ഇതിനു പിന്നില്‍ തിരുവനന്തപുരത്തുനിന്നും മാളയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ രണ്ടു ബസുകളിലേയും യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.