കാസര്‍കോട്: രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ഒന്നാം ത്രൈവാര്‍ഷിക സമ്മേളനം ദേശീയ പ്രസിഡണ്ടായി സി.എച്ച.് സുരേഷിനെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി ചിക്കനരസിംഹ റെഡ്ഡി(കര്‍ണ്ണാടക), ബീരേന്ദ്ര സിങ് രഘുവംശി(മദ്ധ്യപ്രദേശ്), ഹാജി സാബീര്‍ അഹമ്മദ്(ഉത്തര്‍പ്രദേശ്), കമല ടീച്ചര്‍(കേരള), ജനറല്‍ സെക്രട്ടറിമാരായി ബി.എസ്.ഹഡ(രാജസ്ഥാന്), വീരേന്ദ്ര നന്ദു(ഛത്തീസ്ഘട്ട്), രമേഷ് തിവാരി(യുപി.), എ.ശ്രീനിവാസ്(കര്‍ണ്ണാടക), സെക്രട്ടറിമാരായി ഷീലാ ഓജ(മദ്ധ്യപ്രദേശ്), രമേഷ് വിജയ്(രാജസ്ഥാന്), ഖജാന്‍ജിയായി കര്വാജെ കേശവ ഭട്ട്(കേരള) എന്നിവരെയും കമ്മറ്റിയംഗങ്ങളായി എന്‍.ജനാര്ദ്ദനന്, സീതാരാമ റാവു, പി.പി.കരുണാകരന്, ഡോ.നരസിംഹനായക്, സത്യനാരായണ, കെ.ടി.രാധ(കേരള), കെ.പി. ആനന്ദ, എസ്.പാണ്ഡുരംഗ റാവു, എസ്.ജി. നാഗേഷ്, സിദ്ധോജി റാവു, വെങ്കിടേഷ് (കര്‍ണ്ണാടക), കാശിനാഥ മൊഹന്തൊ, ആര്.സി.ശര്‍മ്മ, ചന്ദ്രകലശര്മ്മ, റാംസെന് ഗുപ്ത, വി.ടി.കരാഡെ, ഡോ.രാജേന്ദ്ര ശ്രീനിവാസ്തവ, ലളിത് മോഹന്‍ ശര്‍മ്മ, മനോഹര്‍ലാല്‍, ഭാനുപ്രകാശ, അബ്ദുള്‍ ഹഫീസ് സിദ്ധിഖ്, റാംഗുലാം സോണി, നാരായണന് ദാസ് ഭാരതി, യൂസപ് ഖാന് ഗോരി എന്നിവരെയും തെരഞ്ഞെടുത്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ അലവന്‍സ് ഏകീകരിക്കണം
കാസര്‍കോട്: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ അലവന്‍സുകള്‍ എകീകരിച്ച് ചുരുങ്ങിയത് രണ്ടായിരം രൂപയെങ്കിലും ആക്കണമെന്ന് ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ഒന്നാം ത്രൈവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക്, വയസ്സ് കൂടുന്നതിനനുസരിച്ച് പെന്ഷന് വര്‍ദ്ധന നടപ്പില്‍ വരുത്തുക, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് സൗജന്യം അനുവദിക്കുക, പെന്‍ഷന്‍കാരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 10,000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജസ്ഥാനിലെ കോട്ടയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
അഖിലേന്ത്യാ പ്രസിഡണ്ട് സി.എച്ച്.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ വെബ്സെറ്റ്, സ്മരണിക എന്നിവയുടെ പ്രകാശനം യു.ഐ.ടി ചെയര്മാന് രാംകുമാര്‍ മെഹ്ത്ത നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: