അമൃത ഹെല്‍ത്ത്‌കെയര്‍ പമ്പയില്‍ തുടങ്ങി

Wednesday 16 November 2016 9:10 pm IST

പമ്പയില്‍ അമൃത ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

പമ്പ: അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി പമ്പയില്‍ പ്രവര്‍ത്തനം തുടങ്ങി. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മാതാ അമൃതാനന്ദമയീമഠവും അമൃത ആശുപത്രിയും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി തുരിയാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ആശംസകള്‍ നേര്‍ന്നു. ബ്രഹ്മചാരി ഡോ. ജഗു, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.ഗീരീഷ്‌കുമാര്‍, ചീഫ് ലെയിസണ്‍ ഓഫീസര്‍ മോഹനചന്ദ്രന്‍നായര്‍, ബ്രഹ്മചാരി പ്രേമാമൃത ചൈതന്യ, ശശികളരിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.