അരക്കിലോ കഞ്ചാവ് പിടികൂടി

Wednesday 16 November 2016 9:01 pm IST

കുമളി: ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അരക്കിലോ കഞ്ചാവുമായി പിടിയില്‍. വളയന്‍ചിളങ്ങര കെ എന്‍ സദനത്തില്‍ നികിലേഷ്(22) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയ കഞ്ചാവ് ചെക്ക്‌പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, ഉദ്യോഗസ്ഥരായ ചന്ദ്രന്‍കുട്ടി, ശ്രീകുമാര്‍, ജയന്‍ സി ജോണ്‍, ദീപുകുമാര്‍, സൈനുദീന്‍, സലേജ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ വണ്ടിപ്പെരിയാര്‍ റേഞ്ചിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.