കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

Wednesday 16 November 2016 9:04 pm IST

  അടിമാലി: ദേശീയപാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക് ചേര്‍ത്തല എസ്.എന്‍.പുരം കൃഷ്ണഭവന്‍ എബി(36) ഭാര്യ രതി(30) മകള്‍ നന്ദന(11) എന്നിവര്‍ക്കാണ് പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ രണ്ടാംമൈലിന് സമീപം കരടിപ്പാറ വ്യൂ പോയന്റിനോട് ചേര്‍ന്നുളള കൊക്കയിലേക്കാണ് കാര്‍ മറിഞ്ഞത്. 70 അടിയിലേറെ താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലിയില്‍ നടക്കുന്ന സംസ്ഥാന സിബിഎസ്‌സി കലോത്സവത്തില്‍ നന്ദന മത്സരാര്‍ത്ഥിയാണ്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ഇവര്‍ മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടം. വെളളത്തൂവല്‍ പോലീസ് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.