മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിക്കും

Wednesday 16 November 2016 9:24 pm IST

ശബരിമല: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നിന്റെ ഭാഗമായി മൂന്ന് ഐഎഎസ് ഉദ്യോഗസ്തരെ ശബരിമലയില്‍ നിയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആലപ്പുഴ സബ്കളക്ടര്‍ ചന്ദ്രശേഖര്‍ നവംബര്‍ 28 വരെയും മാനന്തവാടി സബ്കളക്ടര്‍ ഡിസംബര്‍ 28 വരെയും തലശ്ശേരി സബ്ബ്കളക്ടര്‍ രോഹിത് മീണ എന്നിവര്‍ക്കാണ് ഏകോപന ചുമതല. ദേവസ്വം വിജിലന്‍സ് വിഭാഗം ചീഫ് ആഫീസറായി രതീഷ്‌കുമാറിനെ ഹൈക്കോടതിയുടെ അനുമതിയോടെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. കുപ്പിവെള്ളം നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രി സൗകര്യം വര്‍ദ്ധിപ്പിച്ചു. ഐസിയു ക്രമീകരിക്കും. ഹൃദയാഘാതം ഉണ്ടാകുന്നവരെ സന്നിധാനത്തുനിന്നും പമ്പയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ എമര്‍ജന്‍സി മെഡിക്കല്‍ റസ്‌ക്യൂ വാഹനം സജ്ജമാക്കി. രണ്ടായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കി. ഒരുദിവസം ഒരുലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും. അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദേവസ്വം വാര്‍ത്തകള്‍ നല്‍കുന്നതിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കില്ല. പിആര്‍ഡിയുടെ സേവനം ലഭ്യമാക്കും. ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.