ഗുരുവായൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിന് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത സാഹചര്യത്തില്‍ എന്‍.പീതാംബരക്കുറുപ്പ് ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കണമെന്ന് ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് 2011 മുതല്‍ നടത്തിയ എല്ലാ നിയമനങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തികളെയും കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണ നടത്തണമെന്നും, പരിപാവനമായ ഗുരുവായൂര്‍ ക്ഷേത്രഭരണത്തില്‍ നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തണമെന്നും ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അധ്യക്ഷന്‍ പൂങ്ങാട്ട് മാധവന് പറഞ്ഞു.
മോഹന്‍ദാസ് ചേലനാട്, പ്രസാദ് കാക്കശ്ശേരി, പി.വത്സലന്‍, അഡ്വ.വിനോദ്, ടി.നിരാമയന്, എം.ബിജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: