അനധികൃത മണ്ണ് ഖനനം പിടികൂടി

Wednesday 16 November 2016 9:37 pm IST

മാള: മഠത്തുംപടി സ്‌കൂളിനു സമീപത്തു നിന്നും അനധികൃതമായി മണ്ണ് ഖനനം നടത്തിയ ഒരു ജെസിബിയും 2 ടിപ്പര്‍ ലോറികളും മാള പോലീസ് പിടികൂടി. സിഐ വി റോയിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. പ്രദേശത്ത് വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.