ഒബിസി മോര്‍ച്ച സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

Wednesday 16 November 2016 9:38 pm IST

ചേര്‍പ്പ്:ദേവസ്വം നിയമനം പിഎസ്‌സിക്ക് വിടുക,ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഒബിസി മോര്‍ച്ച ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് സാമി പട്ടരുപുരായ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് രാജന്‍ തറയില്‍ സെക്രട്ടറി സുധീര്‍ പള്ളിപ്പുറം,രാജീവ് കണാറ,ദിനേഷ് കണ്ണോളി,എംജി മനോജ്,എംജി സജീവ്,മനോജ് അയ്യാപ്പത്ത്,പി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.