സാന്‍ജോസ്: ലോകകപ്പ് യോഗ്യതാ കോണ്‍കകാഫ് മേഖലയില്‍ യുഎസിന് വീണ്ടും തോല്‍വി. കഴിഞ്ഞ കളിയില്‍ മെക്സിക്കോയോട് തോറ്റ യുഎസ്, ഇന്നലെ കോസ്റ്ററിക്കയ്ക്കു മുന്നില്‍ നിലംപരിശായി. എതിരില്ലാത്ത നാലു ഗോളിന് തോല്‍വി. മെക്സിക്കൊയെ പനാമ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
സ്വന്തം നാട്ടില്‍ ജോവല്‍ കാംപെല്ലിന്റെ ഇരട്ട ഗോളുകളാണ് കോസ്റ്ററിക്കയ്ക്ക് വന്‍ ജയമൊരുക്കിയത്. ജൊഹാന്‍ വെനഗാസ്, ക്രിസ്റ്റ്യന്‍ ബൊലനാസ് എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. രണ്ടില്‍ രണ്ടും തോറ്റ യുഎസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തത്. രണ്ടു കളിയും ജയിച്ച് ആറു പോയിന്റുമായി കോസ്റ്ററിക്കയാണ് മുന്നില്‍.
മറ്റൊരു കളിയില്‍ ഹോണ്ടുറാസ് 3-1ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊയെ തോല്‍പ്പിച്ചു. റോമ്മെല്‍ ക്വിറ്റൊ, എമിലിയൊ ഇസ്ഗ്വയര്, എഡ്ഡി ഹെര്‍ണാണ്ടസ് എന്നിവര്‍ സ്കോറര്‍മാര്‍. കര്ലൈല് മിച്ചല്‍ ട്രിനിഡാഡിന്റെ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: