എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തൊടുപുഴയില്‍

Thursday 17 November 2016 12:16 pm IST

തൊടുപുഴ: എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 19, 20 തിയതികളില്‍ തൊടുപുഴ ഐശ്വര്യ റസിഡന്‍സിയില്‍ നടക്കും. 19ന് വൈകിട്ട് അഞ്ചിന് തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ പൊതുസമ്മേളനം നടത്തും. എബിവിപി ദേശീയ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.കെ രാകേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്‍.കൃഷ്ണരാജ്, രേഷ്മ ബാബു, ഇടുക്കി ജില്ലാ കണ്‍വീനര്‍ ഗണേശ് ശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും. 20ന് രാവിലെ 10ന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടക്കും. ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ്, എന്നിവര്‍ സംബന്ധിക്കും. വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും കൗണ്‍സിലില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറല്‍ കൗണ്‍സിലിന്റെ സമാപന സഭയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.