കോട്ടയം: പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് അപ്ലൈഡ് സയന്‍സ് കോളേജുകളിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗവും കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഐഎസ്ടിഇ എന്നിവയും സംയുക്തമായി ടെക്നോ-കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സാങ്കേതിക കലാമേള സംഘടിപ്പിക്കും. ‘സംയുക്ത 2016’ എന്ന് പേര് നല്‍കിയിരിക്കുന്ന മേള 18,19 തീയതികളില്‍ അരങ്ങേറും.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്സുമായി ബന്ധപ്പെട്ട ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. 18ന് രാവിലെ ഐസിടി അക്കാദമി ഓഫ് കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സന്തോഷ് കുറുപ്പ് കലാമേള ഉദ്ഘാടനം ചെയ്യും. നെന്റ്ഗിറ്റ്സ് ഡയറക്ടര്‍ തോമസ്.ടി.ജോണ്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കൃഷ്ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലധികം പ്രതിഭകള്‍ രണ്ടുദിവസത്തെ ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംയുക്ത 2016 ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.രാജേഷ് കെ.എസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ.ബിക്കു എബ്രഹാം, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.വി.ബാബു, മീഡിയ കണ്‍വീനര്‍ ബി.വിനയകുമാര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ശ്രീരാജ്.ആര്.എസ്, വരുണ്‍.വി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: