മാനേജ്‌മെന്റ് സ്‌കൂള്‍ പൂട്ടി: നാട്ടുകാര്‍ തുറപ്പിച്ചു

Wednesday 16 November 2016 11:05 pm IST

നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബിവി, എല്‍പി, യുപി സ്‌കൂള്‍ മാനേജ്‌മെന്റ് പൂട്ടി. നാട്ടുകാരുടെ നേതൃത്വത്തില്‍ എഇഒയും പോലീസും ചേര്‍ന്ന് തുറപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പ്രഥമ അദ്ധ്യാപിക സ്‌കൂള്‍ തുറക്കാന്‍ വന്നപ്പോള്‍ സ്‌കൂളിലെ ക്ലാസ്സ് മുറികള്‍ വേറെ പൂട്ടിട്ട് പൂട്ടിയിരിക്കുകയായിരുന്നു. അദ്ധ്യാപിക രക്ഷാകര്‍ത്താക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കിൡാനൂര്‍ എഇഒയും നാവായിക്കുളം സ്ഥലത്തെത്തി മാനേജ്‌മെന്റ് പ്രതിനിധികളെ വിളിച്ച് സ്‌കൂള്‍ തുറപ്പിച്ചു. സ്‌കൂള്‍ നഷ്ടത്തിലാണെന്നും അദ്ധ്യാപകര്‍ മാനേജ്‌മെന്റുമായി യാതൊരു സഹകരണവും ഇല്ലെന്നും അതിനാലാണ് സ്‌കൂള്‍ പൂട്ടിയതെന്നുമാണ് മാനേജ്‌മെന്റ് വാദം. ഒന്നുമുതല്‍ ഏഴാം ക്ലാസ്സുവരെയുള്ള സ്‌കൂളില്‍ 7 അദ്ധ്യാപകരും 70ല്‍പ്പരം വിദ്യാര്‍ത്ഥികളുമാണ് ഉള്ളത് അതിനാല്‍ സ്‌കൂളിന്റെ നിലനില്‍പ്പിനുവേണ്ടി അദ്ധ്യാപകര്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടുകൂടി എല്‍കെജി, യുകെജി ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു. സ്‌കൂളില്‍ ക്ലാസ്സ് മുടക്കിയതിനും ഉച്ചക്കഞ്ഞി മുടക്കിയതിനുമെതിരെ മാനേജ്‌മെന്റിനെതിരെ പള്ളിക്കല്‍ പോലീസും എഇഒയും കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.