നെട്ടൂര്‍: തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് അമ്പലക്കടവ് റോഡിലെ റെയില്‍വേ ഗേറ്റ് ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് അടച്ചില്ല. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വൈകിട്ട് 3.45നായിരുന്നു സംഭവം. സ്കൂള്‍ വിടുന്ന സമയം ആയതിനാല്‍ റോഡില്‍ തിരക്കായിരുന്നു.
ഈ സമയത്താണ് എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന ട്രെയിന്‍ എത്തിയത്. തിരുനെട്ടൂര്‍ സ്റ്റേഷനില്‍ നിറുത്തിയതിനു ശേഷം വേഗം കുറച്ചു വന്നതിനാല്‍ ദൂരെ നിന്നു തന്നെ ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിറുത്തി. അപ്പോഴാണ് ഗേറ്റ് കീപ്പര്‍ വിവരം അറിയുന്നത്. ഉടന്‍ ഗേറ്റ് അടക്കുകയും ചെയ്തു. ജിപിഎസ് സംവിധാനം വഴിയാണിപ്പോള്‍ സിഗ്നല്‍. മൊബൈല്‍ ഫോണില്‍ സന്ദേശം കിട്ടാതിരുന്നതാണ് കാരണമെന്നും വിവരം അധികൃതരെ അറിയിച്ചതായും ഗേറ്റ് കീപ്പര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: