അരൂര്‍(ആലപ്പുഴ): അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ് വാന്‍ കായലിലേക്ക് വീണ് അഞ്ചുപേരെ കാണാതായി. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. എറണാകുളത്തുനിന്ന് ചേര്‍ത്തല പാണാവള്ളിയിലേക്കു പന്തല്‍ നിര്‍മ്മാണ സാമഗ്രികളുമായി പോവുകയായിരുന്നു ഇവര്‍.
ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കായലില്‍ വീണു. വാനില്‍ ഒന്‍പതു പേരുണ്ടായിരുന്നു. ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ഇജാസ് ഒഴികെ എല്ലാവരും നേപ്പാള്‍ സ്വദേശികള്‍. രക്ഷപ്പെട്ട നാലുപേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി വൈകിയും കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇടപ്പള്ളി ചിത്രാ ഡെക്കറേഷന്‍സിലെ തൊഴിലാളികളായ നിജാസ്, ഹിമലാല്‍, ശ്യാം, ഗോമാന്‍, മധു എന്നിവരെയാണ് കാണാതായത്. സുരേഷ്, പദംബാദര്‍, രാമു, ലോക്മാന്‍ എന്നിവര്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: