കണ്ണൂര്‍: കാസര്‍കോട്, വയനാട്, കണ്ണൂര്‍, മാഹി ജില്ലകള്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സോണ്‍ 19 ന്റെ പ്രസിഡണ്ടായി കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി ദിലീപ് ടി.ജോസഫിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി പ്രശാന്ത് കുമാര്‍ തെക്കുംകര(കാസര്‍കോട് ഹെറിട്ടേജ് സിറ്റി), സുധീര്‍(പാലക്കുന്ന്), സി.സജിത്ത് ലാല്‍(പയ്യന്നൂര്‍), ടി.കെ.രാജേഷ്(തളിപ്പറമ്പ്), മനോജ് എം തോമസ്(കണ്ണൂര്‍ കണ്ടോണ്മെന്റ്), കെ.പി.ജസീര്‍(പാനൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ജേസീസിന്റെ നാഷണല്‍ ട്രെയിനറായ ദിലീപ് ടി.ജോസഫ് വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി അഞ്ഞൂറില്‍പ്പരം പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
കമ്പല്ലൂര്‍ ജേസീസ് പ്രസിഡണ്ട്, സോണ്‍ ഡയരക്ടര്‍, സോണ്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജപ്പാനിലെ നിപ്പോണ്‍ ഫൗണ്ടേഷന് ഇന്ത്യയില്‍ നടപ്പിലാക്കുന്ന കുഷ്ഠരോഗ ബോധവല്‍ക്കരണ പ്രൊജക്ടിന്റെ ഗുഡ്വില് അംബാസിഡറാണ്. ഇന്ത്യയിലെ മികച്ച സോണ്‍ വൈസ് പ്രസിഡണ്ട് അവാര്‍ഡ്, മികച്ച ചാപ്റ്റര്‍ അവാര്‍ഡ്, മികച്ച പരിശീലകനുള്ള ദേശീയ പ്രസിഡണ്ട് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: