കണ്ണൂര്‍: പോലീസ് അന്യായമായി കെഎംസി കൂട്ടായ്മയുടെ നേതാവിനെ തടഞ്ഞ് വെച്ചുവെന്നാരോപിച്ച് ഓട്ടോത്തൊഴിലാളികള്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് കെഎംസി കൂട്ടായ്മ നേതാവ് അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എടക്കാട് ടൗണിലോടുന്ന ഓട്ടോറിക്ഷ താണ ജ്ഗഷനില് നിന്ന് യാത്രക്കാരെ കയറ്റിയതാണ് പ്രശ്നത്തിന് കാരണം. അന്‍വറുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും അന്‍വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അനധികൃതമായി കസ്റ്റഡിയിലെടുത്ത അന്‍വറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ പ്രകടനമായെത്തി ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു. തൊഴിലാളി യൂനിയന്‍ നേതാക്കളായ പി.കെ.ശശികുമാര്‍, നിതിന്‍, രാജീവന് കുന്നത്ത്, സത്താര്‍, ലക്ഷ്മണന് തുടങ്ങിയവര്‍ ടൗണ്‍ സിഐയുമായി ചര്‍ച്ച നടത്തി സത്താറിനെ നിരുപാധികം വിട്ടയച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. കെഎംസി നമ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ 25 ന് കോര്പറേഷന് മേയറുടെ സാന്നിധ്യത്തില്‍ യോഗം ചേരാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: