തളിപ്പറമ്പ്: രണ്ട് നാടന്‍ തോക്കുകളും മലമാനിന്റെ തോലും നെയ്യും വനംവകുപ്പ് അധികൃതര്‍ പിടികൂടി. കുടിയാന്മല ചെകുത്താന് കാട്ടിലെ ഒരു ഷെഡ്ഡില്‍ നിന്നാണ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ സോളമന് ടി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മാനിന്റെ ഇറച്ചി വില്‍പ്പന നടത്തിയതായി സംശയിക്കുന്നു. പത്ത് കിലോ തോലും അഞ്ച് കിലോ നെയ്യുമാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: