സഹകരണ ഹര്‍ത്താല്‍ ഭാഗികം

Thursday 17 November 2016 12:37 am IST

കണ്ണൂര്‍: ആദായനികുതി വകുപ്പ് സഹകരണ ബാങ്കുകളോട് സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സഹകരണ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. സഹകാര്‍ ഭാരതിയുടെ നേതൃത്വത്തിലുള്ള 17 ഓളം ബാങ്കുകള്‍ ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചു. ഇതുകൂടാതെ ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകള്‍, സംസ്ഥാന സഹകരണ ബാങ്ക് ശാഖകള്‍ എന്നിവയും ഇന്നലെ പ്രവര്‍ത്തിച്ചു. ഇടത്-വലത് മുന്നണികലുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനമാണ് നിലച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാറും നടപടി സ്വീകരിക്കുക, 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമിക സംഘങ്ങളെ അനുവദിക്കുക, ജില്ലാ ബാങ്കിന്റെ ചെസ്റ്റ് ബാങ്കുകളില്‍ സൂക്ഷിച്ച നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ത്താര്‍. എംപ്ലോയീസ് ഫ്രണ്ട്, എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പണിമുടക്കിയ ജീവനക്കാര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.