പ്രതിഷേധിച്ചു

Thursday 17 November 2016 12:40 am IST

ഇരിട്ടി: കൊടുംവരള്‍ച്ച മുന്നില്‍ കണ്ടിട്ടും പഴശ്ശി ഡാമിന്റെ ഷട്ടര്‍ മുന്‍കൂട്ടി അടച്ചു വെള്ളം സംഭരിക്കാതിരുന്ന അധികൃതരുടെ നടപടിയില്‍ കാക്കയങ്ങാട് ഫാര്‍മേഴ്‌സ് ക്ലബ് ശക്തിയായി പ്രതിഷേധിച്ചു. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്നും വന്യജീവികളുടെ അക്രമത്തില്‍ നിന്നും കാര്‍ഷിക മേഖലക്കുണ്ടാവുന്ന നഷ്ടം കണക്കിലെടുത്ത് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സുരേഷ് കാക്കയങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ബേബി കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാരദാ ഗോപാലകൃഷ്ണന്‍ സ്വാഗതവും, തങ്കച്ചന്‍ ആക്കല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.