പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പൈസക്കരി ദേവമാതാ ഹൈസ്ക്കൂളിളെയും യുപി വിഭാഗത്തില്‍ ചാമ്പ്യന്മാരായ പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെയും കായികതാരങ്ങള്‍ക്ക് സ്ക്കൂള് അധികൃതരും നാട്ടുകാരും പിടിഎയും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്കി. കായികതാരങ്ങളെ ടൗണില്‍ ചെണ്ട, ബാന്‍ഡ് തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരത്തിലധികം വിദ്യാത്ഥികളും നാട്ടുകാരും ചേര്‍ന്ന് പൈസക്കരി ടൗണ്‍ ചുറ്റി സ്വീകരണ വേദിയായ സെന്റ്. മേരീസ് സ്കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചു. അനുമോദന യോഗം സ്ക്കൂള് മാനേജര്‍ റവ.ഡോ:ജോസ് വെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൈസ്ക്കൂള് പ്രധാനാദ്ധ്യാപകന് പി.എം.കൃഷ്ണന് യുപി സ്കൂള്‍ പ്രധാനാദ്ധ്യാപകന് ടി.സണ്ണി ജോണ്‍, എന്‍.പി.ജോസഫ്, വില്‍സണ്‍ ചാക്കോ, സോജന് പെരുമ്പാട്ട്, ജോയിച്ചന്‍ ശൗര്യംതൊട്ടിയില്, വിനില്‍ സി.മാത്യു, ബിജു അഗസ്റ്റിന് മുതുപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: