കണ്ണൂര്‍: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ ഡിടിപിസി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കരുതെന്ന് സെക്രട്ടറി അറിയിച്ചു. അസാധു നോട്ടുകള്‍ മാത്രം കൈവശമുള്ള ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇവിടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്. നവംബര്‍ 30 വരെ ഇവര്‍ക്ക് അസൗകര്യമുണ്ടാവാത്ത വിധം ടൂറിസ്റ്റ് കേന്ദ്രം നടത്തിപ്പുകാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: